ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കുടുംബ ബിസിനസ് ഏതാണ്? 2025 ല്‍ ഏറ്റവും മൂല്യവത്തായ കുടുംബ ബിസിനസുകളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാമതെത്തിയിരിക്കുന്നത് അംബാനി കുടുംബമാണ്. ഹുറുണ്‍ ഇന്ത്യയുടെ കണക്ക് പ്രകാരം 28.2 ലക്ഷം കോടി രൂപയുടെ മൂല്യമാണുള്ളത്. അതായത് ഇന്ത്യയുടെ ജിഡിപിയുടെ പന്ത്രണ്ടിലൊന്ന്!
6.5 ലക്ഷം കോടി രൂപയുടെ മൂല്യവുമായി കുമാര്‍ മംഗലം ബിര്‍ള കുടുംബം രണ്ടാം സ്ഥാനാണ്. 5.7 ലക്ഷം കോടി രൂപയുമായി ജിന്‍ഡാല്‍ കുടുംബം മൂന്നാം സ്ഥാനത്തുമുണ്ട്. ഈ മൂന്ന് കുടുംബ ബിസിനസുകളുടെയും മൂല്യം 471 ബില്യണ്‍ ഡോളറാണ് അതായത് 40.4 ലക്ഷം കോടി രൂപ. ഫിലിപ്പീന്‍സിന്റെ ജിഡിപിക്ക് തുല്യമാണ് ഇതെന്ന ചൂണ്ടിക്കാട്ടപ്പെടുമ്പോഴാണ് ഇവരുടെ വലിപ്പം വ്യക്തമാകുക.
നാലാം സ്ഥാനത്ത് ബജാജ് കുടുംബമാണ്. 1926 ല്‍ സ്ഥാപിതമായ ബജാജ് 5.6 ലക്ഷം കോടി മൂല്യമുള്ളതാണ്. അഞ്ചാം സ്ഥാനത്താണ് മഹീന്ദ്ര കുടുംബം. 5.4 ലക്ഷം കോടിയാണ് മൂല്യം. ആറാം സ്ഥാനത്ത്, 4.7 ലക്ഷം കോടി മൂല്യവുമായി നാടാര്‍ കുടുംബമാണ്. മുരുഗപ്പ കുടുംബം ഏഴാം സ്ഥാനത്തൊണ്. റിഷാദ് പ്രേംജിയുടെ നേതൃത്വത്തിലുള്ള വിപ്രോ 2.8 ലക്ഷം കോടിയുമായി എട്ടാം സ്ഥാനത്തെത്തി. അനില്‍ അഗര്‍വാള്‍ കുടുംബം 2.6 ലക്ഷം കോടിയുമായി ഒമ്പതാം സ്ഥാനത്തെത്തി, ഷ്യന്‍ പെയിന്റ്‌സ് പ്രതിനിധീകരിക്കുന്ന ഡാനി, ചോക്സി, വകില്‍ കുടുംബങ്ങള്‍ 2.2 ലക്ഷം കോടിയുമായി ആദ്യ പത്തില്‍ ഇടം നേടി.









