ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് കോപ്പുകൂട്ടുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ വിപ്ലവത്തിന് അംബാനി നെയ്‌തെടുത്ത അതീവ രഹസ്യമാണ് ‘പ്രൊജക്ട് ജുപീറ്റര്‍’. ആഗോള നിക്ഷേപകരെ ഒരുമിച്ച് നിര്‍ത്തിയും, നിയമങ്ങളെ മറികടന്നും ജിയോയെ വിപണിയില്‍ എത്തിക്കാന്‍ റിലയന്‍സ് നടത്തിയ ഒരു കോര്‍പ്പറേറ്റ് യുദ്ധം എന്നു പറയാം. അംബാനിയുടെ ഈ സീക്രട്ട മിഷനില്‍ ഞെട്ടിയിരിക്കുകയാണ് ബിസിനസ് ലോകം. ഇക്കണോമിക് ടൈംസ് ആണ് അംബാനിയുടെ ഈ വമ്പന്‍ നീക്കത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ (Jio Platforms Ltd) മെഗാ ഐപിഒയ്ക്ക് പിന്നിലെ നിങ്ങള്‍ അറിയാത്ത ചില കഥകള്‍ അറിയാം.
പ്രോജക്ട് ജുപ്പീറ്റര്‍: പേരിന് പിന്നിലെ രഹസ്യം
റിലയന്‍സിന്റെ അതീവ രഹസ്യം
ദൗത്യത്തിന്റെ പിന്നിലെ ശക്തികള്‍
അംബാനിയുടെ മിടുക്ക്
വലിയ ഐപിഒകള്‍ക്ക് ആവശ്യമായ മിനിമം ഡൈലൂഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്താന്‍ സെബിയുമായി നിരന്തരം ആശയവിനിമയം നടത്തുകയും, സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ വിജ്ഞാപനം ചെയ്തതിനെ തുടര്‍ന്ന് ഐപിഒ നടപടികള്‍ വേഗത്തിലാക്കാന്‍ അംബാനിക്കു സാധിച്ചു.
ഐപിഒ ഘടന
നിയമപരമായ തടസങ്ങള്‍ മറികടക്കാനും, വിപണിയിലെ വന്‍കിട നിക്ഷേപകരെ ഒരുമിച്ച് നിര്‍ത്തിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ സുഗമമായി യാഥാര്‍ത്ഥ്യമാക്കാനും മുകേഷ് അംബാനി പ്രയോഗിച്ച അതീവ രഹസ്യ കോര്‍പ്പറേറ്റ് തന്ത്രമായിരുന്നു പ്രൊജക്ട് ജുപീറ്റര്‍.
ജിയോ ഐപിഒ ടൈംലൈന്‍
- ഓഗസ്റ്റ് 2025- 2026 ന്റെ ആദ്യ പകുതിയില്‍ ജിയോ ലിസ്റ്റ് ചെയ്യാനുള്ള അംബാനിയുടെ പദ്ധതി പ്രഖ്യാപനം.
- സെപ്റ്റംബര്‍ 2025- വലിയ ഐപിഒകള്‍ക്കുള്ള മിനിമം ഡൈല്യൂഷന്‍ നിയമം സെബി ലഘൂകരിച്ചു
- ഒക്ടോബര്‍ 2025- കൊട്ടക്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവരെ റിലയന്‍സ് ഐപിഒ ബാങ്കര്‍മാരായി നിയമിച്ചു
- ഡിസംബര്‍ 2025- നാല് നിക്ഷേപ ബാങ്കുകള്‍ കൂടി ഐപിഒ സിന്‍ഡിക്കേറ്റില്‍ ചേര്‍ത്തു.
- ഫെബ്രുവരി 2026 – പുതുക്കിയ ഐപിഒ നിയമങ്ങളുടെ വിജ്ഞാപനം തീര്‍പ്പാക്കാത്തതുകൊണ്ട് ഫയലിംഗ് വൈകി.
- 2026 മാര്‍ച്ച് 13- സര്‍ക്കാര്‍ പുതിയ മിനിമം ഡൈല്യൂഷന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു.
- 2026 മാര്‍ച്ച് 17- റിലയന്‍സ് സിന്‍ഡിക്കേറ്റ് 19 നിക്ഷേപ ബാങ്കുകളിലേക്ക് വിപുലീകരിച്ചു.
- 2026 മാര്‍ച്ച് 27- ദുര്‍ബലമായ വിപണി കാരണം ഫയലിംഗ് വീണ്ടും മാറ്റി.
- 2026 മെയ്- ഐപിഒ ഘടന ഒഎഫ്എസില്‍ നിന്ന് പ്രൈമറി ഇഷ്യുവിലേക്ക് മാറ്റി.
- 2026 ജൂണ്‍ 19- ജിയോയുടെ ഐപിഒ കരട് പ്രോസ്‌പെക്ടസ് ഫയല്‍ ചെയ്തു.









