അതിര്‍ത്തികടന്ന്‌ പാക് ഭീകരരെ ഇന്ത്യ വധിച്ചെന്ന വാർത്ത; പ്രതികരിക്കാനില്ലെന്ന് അമേരിക്ക

വാഷിങ്ടൺ: പാക് ഭീകരവാദികളെ ലക്ഷ്യംവെച്ച് അതിർത്തിലടക്കാനുള്ള ആക്രമണങ്ങൾ ഇന്ത്യ നടത്തുന്നു എന്ന ബ്രിട്ടീഷ് ദിനപത്രം ദി ഗാർഡിയന്റെ റിപ്പോർട്ടിൽ പ്രതികരിക്കാനില്ലെന്ന് യു. എസ് വക്താവ് മാത്യു മില്ലർ.റിപ്പോർട്ട് വിദേശകാര്യമന്ത്രാലയം തള്ളിയതിനു പിന്നാലെയാണ് അമേരിക്കയും പ്രതികരിച്ചത്.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഇരു രാജ്യങ്ങളും സമവായ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അമേരിക്കന്‍ വക്താവ് പ്രതികരിച്ചു.

തീർത്തും തെറ്റായ റിപ്പോർട്ടാണിതെന്നും ദുരുദ്ദേശത്തോടെയുള്ള ഇന്ത്യാവിരുദ്ധ പ്രചാരണമാണ് നടന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. മറ്റ് രാജ്യത്തുള്ളവരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുക എന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വിദേശകാര്യമന്ത്രാലയം ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് തള്ളിയത്.

Top News from last week.