യുദ്ധം അവസാനിപ്പിക്കുമെന്ന് സൂചന നൽകി അമേരിക്ക

ഇറാൻ-അമേരിക്കൻ യുദ്ധം അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് സൂചന. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആണ് ഈ സൂചന നൽകിയത്. പശ്ചിമേഷ്യയെ ആകെ അസ്ഥിരപ്പെടുത്തുകയും ആഗോള ഊർജ്ജ വിപണിയെ തകിടം മറിക്കുകയും ചെയ്ത ഈ സൈനിക നീക്കം ഉടൻ അവസാനിപ്പിക്കുമെന്നാണ് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് വ്യക്തമാക്കിയത്.

“ഞങ്ങൾ ഉടൻ തന്നെ അവിടെനിന്നും പിന്മാറും,” ട്രംപ് പറഞ്ഞു. പിന്മാറ്റം രണ്ട് അല്ലെങ്കിൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ സംഭവിച്ചേക്കാം എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാനുമായുള്ള സൈനിക നടപടികൾ യുഎസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ടെഹ്‌റാനുമായി ഒരു നയതന്ത്ര കരാർ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന് ഇനി വേഗത്തിൽ ആണവായുധം വികസിപ്പിക്കാനുള്ള ശേഷിയില്ലെന്ന് ഉറപ്പുവരുത്തിയതായും ട്രംപ് അവകാശപ്പെട്ടു.

.

Top News from last week.

Latest News

More from this section