Advertisement
Advertisement
Tuesday, September 15, 2026
Kannur

അമൃതം – 2026; കാൻസർ അതിജീവിതരുടെ സംഗമം* 

Advertisement
Advertisement

കാൻസർ അതിജീവിതരുടെ സംഗമം അമൃതം – 2026  തലശ്ശേരികോടിയേരി ബാലകൃഷ്ണൻ സ്മാരക  മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു.മലബാർ കാൻസർ സെന്ററിലെ ചികിത്സയിലൂടെ രോഗവിമുക്തി നേടിയവരും, അവരുടെ കുടുംബാംഗങ്ങളും അതിജീവിതത്തിന് അവരെ പ്രാപ്തരാക്കിയ ഡോക്ടർമാരും ശുശ്രൂഷിച്ച നഴ്സുമാരും ആരോഗ്യ പ്രവർത്തകരുംഉൾപെടെ 2500 ഓളംപേർ പങ്കെടുത്തു.

Advertisement

 

കാരായി രാജൻ എം.എൽ എ, പരിപാടിയുടെ രക്ഷാധികാരിയും ജില്ലാ കലക്ടറുമായ വിഷ്ണു രാജ്, തലശ്ശേരി എ എസ് പി ഡോക്ടർ നന്ദഗോപൻ , തലശേരി നഗരസഭ ചെയർ പേഴ്സൺ കാരായി ചന്ദ്രശേഖരൻ ,എം.സി.സി ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രമണ്യം . സിനിമ താരം ലക്ഷ്മി കീർത്തന സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു

 

മലബാർ കാൻസർ സെന്ററും ജില്ലാ ഭരണകൂടവും തലശ്ശേരി നഗരസഭയും ജില്ലാ പഞ്ചായത്തും ഡിസ്ടിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യവും സംയുക്തമായാണ് കാൻസർ അതിജീവിത രുടെ സംഗമം സംഘടിപ്പിച്ചത്. അർബുദത്തെ പറ്റിയുള്ള മിഥ്യാ ധാരണകൾ ഇല്ലാതാക്കുക, അതിജീവിതർക്കും രോഗികൾക്കുമുള്ള അപകർഷതാബോധം കുറക്കുക,   ശാസ്ത്രീയമായ ചികിത്സ നേടിയാൽ കാൻസർ പൂർണ്ണമായും മാറ്റാനാവുമെന്ന സന്ദേശം സമൂഹത്തിന് നൽകുക,തുടങ്ങിയവയാണ് അതിജീവിതരുടെ സംഗമത്തിൻ്റെ ലക്ഷ്യം.

കുട്ടികളുടെയും അതിജീവിതരുടെയും കലാസംഗിത പരിപാടികളും നടന്നു.

സംഘാടക സമിതി ചെയർമാൻ ഡോ. ചന്ദ്രൻ കെ.നായർ , ഡോ. സംഗീത കെ.നായനാർ ,ഡോ. എം ഗീത ,ഡോ.എം.പി. നാസിമുദ്ദിൻ,ഡോ.. സിതാര അരവിന്ദ് , ഡോ.പ്രിൻസ് . എം.ഫിലിപ്പ്  ഡോ.ടി. അനിത,

പ്രസിഡന്റ് നാരായണൻ പുതുക്കുടി .

പി.കെ.സുരേഷ് , മേജർ പി.ഗോവിന്ദൻ , കെ.എം. ചന്ദ്രൻ, നിസാർ പടിപുരക്കൽ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement
Advertisement
Advertisement
Advertisement