നല്ല മൊരിഞ്ഞ ഉള്ളിവടയുണ്ടാക്കാൻ ഒരു എളുപ്പവഴി

 

ഒട്ടും എണ്ണ അധികമാകാതെ നല്ല മൊരിഞ്ഞ ഉള്ളിവടയുണ്ടാക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഉള്ളിവടയിക്കുള്ള സവാള അരിയുമ്പോൾ നല്ല ചെറുതായി കനം കുറച്ച് അരിഞ്ഞാൽ നല്ല കിടിലൻ ഉള്ളിവടയുണ്ടാക്കാം.

 

ചേരുവകൾ :

 

സവാള -1 1/2 എണ്ണം

പച്ചമുളക് -2 എണ്ണം

ചതച്ച ഇഞ്ചി -1 ചെറിയ കഷ്ണം

കറിവേപ്പില

 

കടലപ്പൊടി – 3 ടേബിൾ സ്പൂൺ

മൈദ – 2 ടേബിൾ സ്പൂൺ

അരിപ്പൊടി – 1 ടേബിൾസ്പൂൺ

കാശ്മീരി മുളകുപൊടി – 1 ടേബിൾസ്പൂൺ

കായം പൊടിച്ചത് – 1/4 ടീസ്പൂൺ

ചതച്ച പെരുംജീരകം – 1/4 ടീസ്പൂൺ

ബേക്കിങ് സോഡ – 2 നുള്ള്

ഉപ്പ് – ആവശ്യത്തിന്

എണ്ണ – വറുക്കാൻ ആവശ്യത്തിന്

 

 

തയ്യാറാക്കുന്ന വിധം

 

സവാള നീളത്തിൽ കനം കുറഞ്ഞ് അരിഞ്ഞത്, പച്ചമുളക് ചെറുതാക്കി അരിഞ്ഞത്, ഇഞ്ചി ചതച്ചത്, കറിവേപ്പില അരിഞ്ഞത്, ഉപ്പ് എന്നിവ ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മുക.

സവാളയിലെ വെള്ളം ഊർന്നു വരുന്നതു വരെ യോജിപ്പിക്കണം.

അതിലേക്കു 5 മുതൽ 11 വരെ ഉള്ള പൊടികൾ ചേർത്ത് വെള്ളം ചേർക്കാതെ നന്നായി യോജിപ്പിക്കണം.

കൈയിൽ കുറച്ചു എണ്ണ പുരട്ടി മാവിൽ നിന്ന് കുറച്ച് എടുത്തു കൈയിൽ വച്ചു വട്ടത്തിൽ പരത്തുക.

എന്നിട്ട് ചൂടായ എണ്ണയിലേക്ക് ഇട്ട് ബ്രൗൺ നിറത്തിൽ ചെറിയ തീയിൽ വറത്തു കോരുക.

Top News from last week.

Latest News

More from this section