പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

തളിപ്പറമ്പ:പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. പട്ടുവം മുതുകുടയിലെ കല്ലടത്ത് നഫീസ (70) ആണ് മരിച്ചത് .കഴിഞ്ഞ വെള്ളിയാഴ്ച മുതുകുട കോളനിയിലെ വാടക വീട്ടിൽ വെച്ചാണ് പാമ്പ് കടിയേറ്റത് .പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ഞായറാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്.ഭർത്താവ്:പരേതനായ അഹമ്മദ് .മകൾ: ഫാത്തിമമരുമകൻ :കബീർ .

 

 

Top News from last week.