ആനക്കൈ ബാലകൃഷ്ണന് കേരളകൗമുദിയുടെ മാസ്റ്റർ ഓഫ് വിഷൻ 2025 അവാർഡ് 

 

 

 

സംസ്ഥാന വ്യവസായ വകുപ്പിൻ്റെ കീഴിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ KCCPL മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണന് കേരളകൗമുദി എർപ്പെടുത്തിയ മാസ്റ്റർ ഓഫ് വിഷൻ 2025 അവാർഡിന് അർഹനായി. കേരളാ കൗമുദി 114-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ അവാർഡ് കാഞ്ഞങ്ങാട് വെച്ചു നടന്ന ചടങ്ങിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി .സഹകരണ വകുപ്പിൻ്റെ കീഴിലുള്ള Co- Operative Academy of Professional Education (CAPE) ഗവേണിംഗ് ബോർഡി അംഗവും വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള State Council for Open and Life long Education -Kerala (SCOLE -KERALA) ഗവേണിംഗ് കൗൺസിൽ അംഗവുമാണ് ആനക്കൈ ബാലകൃഷ്ണൻ. 2010-11 കാലയളവിൽ സംസ്ഥാന സർക്കാരിൻ്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2024 ലെ ദീപിക യുടെ ഔട്ട് സ്റ്റാൻ്റിംഗ് സോഷ്യൽ ഡവലപ്പ്മെൻ്റ് അവാർഡ്, 2024 ലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന കാർഷിക അവാർഡിനും 2025ലെ സംസ്ഥാന സർക്കാരിൻ്റെ നെറ്റ് സീറോ കാർബൺ ആദരവിനും അർഹമായിരുന്നു, 2024-25 വ്യവസായ വകുപ്പിൻ്റെ പ്രത്യേക അനുമോദനത്തിനും അർഹനായി. കാസർകോട് ജില്ലാ പൊലീസ് ,നീലേശ്വരം പ്രസ്സ് ഫോറം , തുളുനാട് മാസിക , ജേസീസ് ചേമ്പർ ഓകോമേഴ്സ് എന്നിവയുടെ ആദരവ് ഏറ്റുവാങ്ങിയിരുന്നു. 2016–18 കാലയളവിൽ സംസ്ഥാന പിന്നോക്ക ക്ഷേമ കോർപ്പറേഷൻ ജനറൽ മാനേജർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ബിസിനസ്സ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദധാരിയും റിസേർച്ച് സ്ക്കോളറുമായ ഇദ്ദേഹം നിരവധി ദേശീയ അന്തർദേശീയ സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ചൈന, റഷ്യ, അമേരിക്ക, ഫ്രാൻസ്, അസർബൈജാൻ, സിംഗപ്പൂർ, ആസ്ത്രേലിയ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് വ്യാപാരഭവനിൽ വെച്ചു നടന്ന ചടങ്ങിൽ കെ.വി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രതിഭകളെ ഉദിനൂർ സുകുമാരൻ പരിചയപ്പെടുത്തി .വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Top News from last week.