അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : കണ്ണൂർ റൂറൽ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ അഴീക്കോട്, ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തുകളിലെയും പള്ളിക്കുന്ന്, പുഴാതി സോണൽ പരിധികളിലെയും അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ഗ്രാമപഞ്ചായത്തുകളിലെയും കോർപ്പറേഷൻ സോണലുകളിലെയും സ്ഥിരതാമസക്കാരും 18നും 46നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. വർക്കർ തസ്തികയിലേക്ക് എസ് എസ് എൽ സി, തത്തുല്യം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം അപേക്ഷകർ. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/ സോണൽ ഓഫീസിലും ഐ സി ഡി എസ് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 20ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂർ റൂറൽ ഐ സി ഡി എസ് ഓഫീസിൽ ലഭിക്കണം. ഫോൺ: 0497 2749122.

Top News from last week.