സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്!

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് *എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ *ഓറഞ്ച് അലർട്ട്* പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി *ഇന്ന് (05/06/2026) വൈകുന്നേരം 03.30 മണിയ്ക്ക് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.

*പുറപ്പെടുവിച്ച സമയവും തീയതിയും: 02:00 PM; 05/06/2026*

Top News from last week.