പിഎസ്‍സി പരീക്ഷയിൽ വീണ്ടും ഗുരുതര വീഴ്ച: ചോദ്യപേപ്പർ മാറിനൽകി, ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷയിൽ പിഎസ്‍സിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചു. ആലപ്പുഴയിൽ ഉച്ചയ്ക്ക് ശേഷം നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ നടന്ന പരീക്ഷയ്ക്കാണ് മാറി നൽകിയത്. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലായതിനെ തുടർന്ന് രണ്ട് ഘട്ടങ്ങളായാണ് വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഈ പ്രിലിമിനറി പരീക്ഷ നിശ്ചയിച്ചിരുന്നത്.
എന്നാൽ രാവിലെ നടന്ന പരീക്ഷ പൂർത്തിയായതിന് ശേഷമാണ് ചോദ്യപേപ്പർ മാറിപ്പോയെന്ന വലിയ അബദ്ധം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. പിഴവ് ബോധ്യപ്പെട്ടതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം നടക്കാനിരുന്ന പരീക്ഷ അടിയന്തരമായി റദ്ദാക്കാൻ പിഎസ്‍സി തീരുമാനിക്കുകയായിരുന്നു. വീണ്ടും പിഎസ്‍സിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വലിയ വീഴ്ച ഉദ്യോഗാർത്ഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Top News from last week.