എ പി പ്രഭാകരന് ഹമീദ് ഇരിണാവി സ്മാരക പുരസ്കാരം

 

കണ്ണൂർ : എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗവും മത്സ്യത്തൊഴിലാളി നേതാവും ആയിരുന്ന ഹമീദ് ഇരിണാവിന്റെ സ്മരണാർത്ഥം
ഹമീദ് ഇരിണാവ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഹമീദ് ഇരിണാവ് പുരസ്കാരത്തിന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ പി പ്രഭാകരനെ തിരഞ്ഞെടുത്തതായി ഫൗണ്ടേഷൻ കോർഡിനേറ്റർ അഡ്വ. അഖിൽ പൊന്നാരത്ത് അറിയിച്ചു.
പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം മെയ് മൂന്നിന് ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനിക്കും. ട്രേഡ് യൂണിയൻ നേതാക്കളായ
എസ് ടി യു ദേശീയ സെക്രട്ടറി എം എ കരീം,
എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ,
ഐ എൻ എൽ സി സംസ്ഥാന പ്രസിഡണ്ട് എം ഉണ്ണികൃഷ്ണൻ, നാഷണലിസ്റ്റ് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ദുർഗാ ദാസ്, തുടങ്ങിയവരെ ആദരിക്കും.
എൻസിപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പ്രശാന്തൻ, ഡിസിസി ജനറൽസെക്രട്ടറി ടി ജയ കൃഷ്ണൻ, എൻസിപി മുൻ ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർ സംസാരിക്കും.

Top News from last week.