ക്ലോത്തിംഗ് ആൻ്റ് ഫാഷൻ ടെക്നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലും ടെക്നോളജിയിൽ (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ക്ലോത്തിംഗ് ആൻ്റ് ഫാഷൻ ടെക്നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫാഷൻ ഡിസൈനിംഗ്, ഗാർമെൻ്റ് മാനുഫാക്ടറിംഗ് ടെക്നോളജി, അപ്പാരൽ പ്രൊഡക്ഷൻ ടെക്നോളജി, പ്രൊഡക്ഷൻ ആൻ്റ് മാർക്കറ്റിംഗ് മാനേജ്മെൻ്റ്, ക്ലോത്തിങ് മാർക്കെറ്റിംഗ് ആൻ്റ് ഗാർമെൻ്റ്  ലാബ് തുടങ്ങിയ വിഷയങ്ങൾ പ്രധാനമായി ഉൾക്കൊള്ളുന്ന കോഴ്സിൽ ഡിസൈൻ സോഫ്റ്റ് വെയറുകളായ കോറൽ ഡ്രോ, ഫോട്ടോഷോപ്പ്, റീച്ച്, കാഡ് എന്നിവയിൽ വിദഗ്ദ്ധ പരിശീലനവും നൽകും.

കൂടാതെ കമ്പ്യൂട്ടർ ഫാഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഡ്രസ്സ് ഡിസൈനിംഗ്, പറ്റേൺ മേക്കിംഗ്, തുണിയുടെ ഘടന അറിയാൻ വേണ്ടി നെയ്ത്ത് പരിശീലനം, തുണിയുടെ ഗുണമേന്മ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ഫാബ്രിക്ക് ടെസ്റ്റിംഗ് എന്നിവ കോഴ്‌സിൻ്റെ പ്രത്യേകതയാണ്. ഒരു വർഷക്കാലയളവുള്ള കോഴ്‌സിന് എസ്.എസ്.എൽ.സി യാണ് അടിസ്ഥാന യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 29. അപേക്ഷഫോം ഓഫീസിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത‌് പൂരിപ്പിച്ച് തപാൽ വഴിയോ, നേരിട്ടോ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിക്കാം.അപേക്ഷ ഫീസില്ല.

വിലാസം: എക്സിക്യൂട്ടീവ് ഡയറക്ട‌ർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെ‌ക്നോളജി കണ്ണൂർ, പി. ഒ. കിഴുന്ന, തോട്ടട.

ഫോൺ: 0497 2835390.

വെബ്സൈറ്റ്: www.iihtkannur.ac.in,

ഇമെയിൽ: info@iihtkannur.ac.in.

Top News from last week.