കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ 2026-27 അധ്യയന വർഷം ബയോമെഡിക്കൽ എഞ്ചിനീയറിംഗ്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് രണ്ടാം സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 7 മുതൽ 14 വരെ സ്ഥാപനത്തിൽ വെച്ച് നടക്കും. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈൻ ആയോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ നൽകാം. വെബ്സൈറ്റ്: www.polyadmission.org.
ഫോൺ: 0497 2780287, 8547005082 9495462909, 8129642905.









