സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷ ബോർഡ് കണ്ണൂർ/കാസർഗോഡ് ജില്ലയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026-27 വർഷം വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസ്സായശേഷം സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ കോഴ്‌സിൽ പ്രവേശനം കിട്ടി 60 ദിവസത്തിനകം വിദ്യാഭ്യാസാനുകൂല്യത്തിനായി ഓൺലൈൻ മുഖേന അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥി/ വിദ്യാർത്ഥിനി ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം. https://services.
ഫോൺ: 0497 2970272.








