സുസ്ഥിര മത്സ്യ ബന്ധന ഉപാധികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മാതൃക മത്സ്യബന്ധനയാനത്തെ തെരഞ്ഞെടുക്കുന്നതിന് ബോട്ടുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ രജിസ്റ്റർ ചെയ്ത കൃത്യമായി കളർ കോഡിംഗ് നടത്തിയ സ്റ്റീൽ ബോട്ടാണ് പരിഗണിക്കുക. താൽപര്യമുള്ളവർ ഡിസംബർ 24 വൈകിട്ട് മൂന്ന് മണിക്കകം കണ്ണൂർ ഫിഷറീസ് സ്റ്റേഷനിൽ ബോട്ടിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. ഫോൺ; 0497 2732487, 9496007039.