കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഏര്‍പ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ പി ജി, ബി എഡ്, ടി ടി സി, പോളിടെക്‌നിക്, ഐടിഐ, ജനറല്‍നഴ്‌സിങ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ കോഴ്‌സുകള്‍ ആദ്യ തവണ വിജയിച്ച് 2022ല്‍ പരീക്ഷാ ഫലം കൈപ്പറ്റിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷകര്‍ ക്ഷേമനിധി അംഗങ്ങളായിരിക്കണം. ജനുവരി 31നകം അപേക്ഷിക്കണം. അപേക്ഷ www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04972 712549.