വിവാഹ വായ്പാ പദ്ധതി അപേക്ഷകള്‍ ക്ഷണിച്ചു.

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന വിവാഹ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി തളിപ്പറമ്പ് പയ്യന്നൂര്‍ താലൂക്കുകളിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട രക്ഷിതാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 3.5 ലക്ഷം രൂപയാണ് പരമാവധി വായ്പ.  കുടുംബ വാര്‍ഷിക വരുമാനം 7 ലക്ഷം രൂപയില്‍ താഴെയുള്ള 18 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി തളിപ്പറമ്പ് ബസ്സ് സ്റ്റാന്‍ഡിനു പുറകുവശത്തുള്ള സീ ലാന്‍ഡ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ തളിപ്പറമ്പ് ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ഫോണ്‍: 04602205036, 9188934105

Top News from last week.