പിണറായി ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ നിലവിലുള്ള ഒരു ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമനം ലഭിക്കുന്നതിന് ഇൻറർവ്യൂ നടത്തുന്നു. ഇഡബ്ല്യുഎസ് വിഭാഗത്തിൽപെട്ടവർ (ഇവരുടെ അഭാവത്തിൽ വിശ്വകർമ/എൽസി/എഐ/എസ് സി/മുസ്ലിം/ഈഴവ, തിയ്യ, ബില്ലവ എന്നീ ക്രമത്തിൽ പരിഗണിക്കും) ജൂലൈ 31 ന് രാവിലെ 11 മണിക്ക് കമ്പനിമെട്ടയിലുള്ള പിണറായി ഗവ ഐ.ടി.ഐ ഓഫീസിൽ യോഗ്യത, മുൻപരിചയം, മുൻഗണന എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡുമായി ഇൻറർവ്യൂവിൽ പങ്കെടുക്കണം.
യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്/ബിരുദം അല്ലെങ്കിൽ അതേ വിഷയത്തിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി/ എൻ എ സി യും മൂന്ന് വർഷം പ്രവൃത്തി പരിചയവും.
ഫോൺ: 0490 2384160.








