ഡെപ്യൂട്ടേഷൻ നിയമനം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലേക്കും തൃശ്ശൂർ ജില്ലയിൽ അസിസ്റ്റന്റ് തസ്തിയിലേക്കും സംസ്ഥാന സർക്കാർ/ അർധ സർക്കാർ സർവീസിൽ ക്ലർക്ക് തസ്തികയിലോ സമാന തസ്തികകളിലോ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. 2013 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ പ്രവേശിച്ചവർക്ക് മുൻഗണന. താൽപര്യമുള്ള ജീവനക്കാർ ബയോഡാറ്റ, 144 കെ എസ് ആർ പാർട്ട് ഒന്ന് സ്റ്റേറ്റ്‌മെന്റ്, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തിയ എൻ ഒ സി എന്നിവ സഹിതം മൂന്ന് സെറ്റ് അപേക്ഷ കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശ്ശൂർ 680002 എന്ന വിലാസത്തിൽ ഡിസംബർ 31നകം സമർപ്പിക്കണം. ഫോൺ: 0487 2383053, 2383088.

Top News from last week.