ഇന്ററിം മുതവല്ലി, എക്സിക്യൂട്ടീവ് ഓഫീസർ നിയമനം

കണ്ണൂർ : സംസ്ഥാന വഖഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസ് പരിധിയിലെ വിവിധ വഖഫുകളിൽ ഇന്ററിം മുതവല്ലിമാരായും എക്സിക്യൂട്ടീവ് ഓഫീസർമാരായും പ്രവർത്തിക്കാൻ താൽപര്യമുള്ള മുസ്ലിം സമുദായത്തിൽപെട്ട ബിരുദ ധാരികളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അർധ സർക്കാർ, വഖഫ് ബോർഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ബിരുദ ധാരികൾക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ജനുവരി ഏഴിന് വൈകീട്ട് അഞ്ചിനകം ഡിവിഷണൽ ഓഫീസർ, സംസ്ഥാന വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ജില്ലാ ആയുർവേദ ഹോസ്പിറ്റൽ റോഡ്, താണ, കണ്ണൂർ-670012 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

Top News from last week.