സോഷ്യൽ വർക്കർ നിയമനം

പട്ടികവർഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുമായി ജില്ലയിൽ ഐ ടി ഡി പി ഓഫീസിന്റെ പരിധിയിൽ സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. എം എസ് ഡബ്ല്യു/ എം എ സോഷ്യോളജി/ എം എ ആന്ത്രപ്പോളജി പാസായ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം. മതിയായ അപേക്ഷകൾ പട്ടികവർഗക്കാരിൽ നിന്നും ലഭിച്ചില്ലെങ്കിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കും. വനത്തിനുള്ളിലെ കോളനികളിൽ യാത്ര ചെയ്യുന്നതിനും നിയമനം നൽകുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും കോളനികൾ സന്ദർശിക്കുവാൻ സന്നദ്ധതയുള്ളവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. അപേക്ഷാ ഫോറം www.stdd.kerala.gov.in ൽ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 31നകം കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ നൽകണം. ഫോൺ: 0497 2700357.

Top News from last week.