നേട്ടമുണ്ടാകുന്നത് ഈ ഓഹരികൾക്കോ? അറിയാം ഓഹരിവിപണിയിലെ മാറ്റങ്ങൾ

 

മറ്റൊരു കാലവർഷം ആരംഭിച്ചിരിക്കുന്നു. പലവിധ സംഭവ വികാസങ്ങളിലൂടെ കടന്നു പോകുമ്പോൾ അതിൽ നിന്ന് കൂടുതൽ ശക്തിയാർജ്ജിക്കുന്ന വിപണിയെയാണ് കാണുന്നത്. സമ്പദ് വ്യവസ്ഥ ശക്തമായി തുടരുന്നത് വിപണിയെ കൂടുതൽ ഇടിവിൽ നിന്ന് പിന്തുണ നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കേന്ദ്രബാങ്കിന്റെ നിരക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ഊർജം പകരും. ഈ സാഹചര്യത്തിൽ പ്രമുഖ ബ്രോക്കറേജ് ആയ ‘വെ 2 വെൽത്ത്’ കുറച്ച് ഓഹരികളിൽ വളർച്ച സാധ്യത കാണുന്നു. ഫണ്ടമെന്റലി ശക്തമാണ് എന്നതിലുപരി ഓഹരിയുടെ വാല്യൂവേഷൻ ആകർഷകമായി തുടരുന്നു എന്നതും മറ്റൊരു ആകർഷകമായി കണക്കാക്കാം.

ബേയർ ക്രോപ്പ്‌സയൻസ്

അഗ്രികെയർ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ബേയർ ക്രോപ്പ് സയൻസാണ് ബ്രോക്കറേജിന്റെ റഡാറിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു കമ്പനി. നിലവിൽ 5670 രൂപയ്ക്ക് മുകളിൽ വ്യാപാരം ചെയുന്ന ഓഹരി മെയ് മാസത്തിൽ 21 ശതമാനം മുന്നേറിയതായി കാണാം. ഫെബ്രുവരിയിൽ ഒരു വർഷത്തെ താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ ശേഷമാണ് ഓഹരിയിൽ റിക്കവറി കാണുന്നത്.
നാലാം പഥത്തിൽ വരുമാനത്തിൽ 32 ശതമാനത്തിന്റെ വളർച്ച വാർഷികാടിസ്ഥാനത്തിൽ കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 49 ശതമാനത്തിന്റെ വർധനവും ഉണ്ടായി. കാലവർഷത്തിന്റെ ആരംഭം കമ്പനിയ്ക്ക് അനുകൂല സമയമാണ്. അതിനാൽ തന്നെ ഓഹരിക്ക് ബൈ ശുപാർശ നൽകുമ്പോൾ 6450 രൂപയാണ് ടാർഗറ്റ് വിലയായി നൽകുന്നത്.

5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ ഈ ഓഹരികൾ

കാനറ ബാങ്ക്

കാലവർഷം തുണക്കുകയാണെങ്കിൽ ആർബിഐയ്ക്ക് വീണ്ടുമൊരു നിരക്ക് കുറക്കലിലേക്ക് പോകാൻ സാധിക്കും. അങ്ങിനെയെങ്കിൽ വായ്പ ഡിമാൻഡ് വർധിക്കാൻ ഇത് സഹായിക്കുന്നു. വായ്പ വളർച്ച മൂലം നേട്ടമുണ്ടാകുന്നതിൽ കാനറ ബാങ്കിനും പങ്കുണ്ട്. ഈ സാധ്യതയെ മുൻനിർത്തി ബാങ്കിന്റെ ഓഹരികൾ ബൈ ചെയാം എന്ന് വേ 2 വെൽത്ത് ബ്രോക്കറേജിലെ അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. നിലവിൽ 114 രൂപയിൽ തുടരുന്ന ഓഹരി 125 രൂപ വരെ എത്തും എന്നാണ് അഭിപ്രായപ്പെടുന്നത്. അതായത് ഏകദേശം 13 ശതമാനത്തോളം മുന്നേറ്റ സാധ്യതയാണ് ഓഹരിയിൽ കാണുന്നത്.

കോറമണ്ടൽ ഇന്റർനാഷണൽ

നാലാം പാദത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തിയ കമ്പനിയാണ് കോരമണ്ടൽ ഇന്റർനാഷണൽ. വരുമാന വളർച്ച വാർഷികാടിസ്ഥാനത്തിൽ 27 ശതമാനത്തിന്റെ മുന്നേറ്റമാണ് റിപ്പോർട്ട് ചെയ്തത്. നികുതിക്ക് ശേഷമുള്ള ലാഭ മാർജിൻ 12 ശതമാനവുമായി. പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചും, വിപുലീകരണം നടത്തിയും കൂടുതൽ വരുമാന സാധ്യതകളെ കണ്ടെത്തുന്നതിന് വേണ്ടി കമ്പനി ശ്രദ്ധിക്കുന്നുണ്ട്. വിപണിയിൽ 2290 രൂപയിൽ വ്യപാരം ചെയുന്ന ഓഹരി മാർച്ച് മുതൽ നല്ലൊരു മുന്നേറ്റം പ്രകടമാക്കിയിട്ടുണ്ട്. മാർച്ചിൽ 18 ശതമാനം ഉയർന്ന ഓഹരി ഏപ്രിൽ മാസത്തിലും 11 ശതമാനത്തിന്റെ റിട്ടേൺ നൽകി. നാലാം പാദഫലങ്ങൾ വന്നതിനു പിന്നാലെ ഓഹരി 2514 രൂപയിലേക്ക് കുതിച്ചിരുന്നു. വേ 2 വെൽത്ത് ബ്രോക്കറേജ് ഓഹരി 2700 രൂപ വരെ കുതിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഓഹരിയിൽ ഇനിയും 12 ശതമാനത്തിന്റെ മുന്നേറ്റം ഉണ്ടാകുമെന്ന് കണക്കാക്കുന്നു.

ഇമാമി

ഇമാമിയുടെ ഓഹരികൾക്കും ബ്രോക്കറേജ് ബൈ ശുപാർശ നൽകുന്നുണ്ട്. കമ്പനിയുടെ പ്രധാന ബ്രാൻഡുകളായ നവരത്‌ന, ഡെർമികൂൾ എന്നിവയുടെ വോളിയത്തിൽ ഉണ്ടായ മുന്നേറ്റം മൂലം കമ്പനിയുടെ ആഭ്യന്തര ബിസിനസ് 11 ശതമാനം വർധിച്ചു. വരുമാനത്തിൽ 8 ശതമാനത്തിന്റെ മുന്നേറ്റവും വാർഷികാടിസ്ഥാനത്തിൽ ഉണ്ടായി. കമ്പനിയും കൂടുതൽ വിപുലീകരണ പദ്ധതികൾ ലക്ഷ്യമിടുന്നുണ്ട്. പ്രത്യേകിച്ച് ഡിജിറ്റൽ മേഖലയിൽ സാനിധ്യം വർധിപ്പിക്കാനും ശ്രദ്ധിക്കുന്നുണ്ട്. ഈ ഘടകങ്ങൾ പരിഗണിക്കുമ്പോൾ ഓഹരി 14 ശതമാനം മുന്നേറിയേക്കാം എന്നാണ് ബ്രോക്കറേജ് വ്യക്തമാക്കുന്നത്. ഓഹരി 660 രൂപ വരെ എത്തിയേക്കാം എന്ന് കണക്കാക്കുന്നു. നിലവിൽ 585 രൂപയിലാണ് ഓഹരി വ്യാപാരം ചെയുന്നത്. ഓഹരിയും ഫെബ്രുവരിയിൽ 507.7 രൂപ വരെ ഇടിഞ്ഞിരുന്നു. മാർച്ചിലും ഏപ്രിലിലും പോസിറ്റീവ് റിട്ടേൺ നൽകിയ ഓഹരി മെയ് മാസത്തിൽ 6 ശതമാനത്തിന്റെ നെഗറ്റീവ് റിട്ടേൺ ആണ് നൽകിയതെന്ന് കാണാം.

ഗോദ്റെജ് അഗ്രോവെറ്റ്

കാർഷിക മേഖലയിൽ വൈവിധ്യമാർന്ന പോർട്ടഫോളിയോ ഉള്ള കമ്പനിയാണ് ഗോദ്റെജ് അഗ്രോവെറ്റ്. വിപണിയിൽ മുൻ നിരയിൽ നിൽക്കുന്ന കമ്പനിക്ക് ശക്തമായ മാനേജ്മെന്റ് ഉള്ളതും മറ്റൊരു പ്രത്യേകതയാണ്. നാലാം പാദത്തിൽ ലാഭത്തിൽ 24 ശതമാനത്തിന്റെ മുന്നേറ്റമാണ് ഉണ്ടായത്. ഓഹരി വിപണിയിൽ 760 രൂപയ്ക്ക് മുകളിൽ വ്യാപാരം ചെയുന്ന ഓഹരി 840 രൂപയിലേക്ക് എത്തും എന്നാണ് വേ 2 വെൽത്ത് ബ്രോക്കറേജ് വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഓഹരിക്ക് നേരിയ മുന്നേറ്റം പ്രകടമാക്കാൻ സാധിച്ചിട്ടുണ്ട്.

Top News from last week.