Advertisement
Advertisement
Tuesday, September 15, 2026
Crime

അർജുൻ ആയങ്കി തങ്ങിയത് തളിപ്പറമ്പിലെ ലോഡ്ജിൽ; കാപ്പ ചുമത്താനൊരുങ്ങി പോലീസ്, സഹായികൾക്കായി തിരച്ചിൽ ഊർജ്ജിതം

Advertisement
Advertisement

കണ്ണൂർ: പോലീസിന് വെല്ലുവിളിയുയർത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി ബുധനാഴ്ചയാണ് കണ്ണൂരിലെത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. തളിപ്പറമ്പിലെ ഒരു ലോഡ്ജിലാണ് രണ്ടുദിവസത്തോളം ഇയാൾ ഒളിവിൽ കഴിഞ്ഞത്. ഇയാൾക്ക് താമസ സൗകര്യവും സഹായവും നൽകിയത് സുഹൃത്ത് പ്രണവും ബന്ധുവായ കുട്ടനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒളിവിൽ പോയ ഇരുവരെയും കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, അർജുൻ ആയങ്കിക്കെതിരെ കാപ്പ  ചുമത്താനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി. ഇയാളുടെ കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈ ആഴ്ച തന്നെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വഴി ജില്ലാ കളക്ടർക്ക് കൈമാറും. കളക്ടറാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

Advertisement

സംസ്ഥാനത്തുടനീളം ഗുണ്ടകളെ അടിച്ചമർത്താനായി പോലീസിന്റെ ‘ഓപ്പറേഷൻ ഗ്രിപ്പ്’ പുരോഗമിക്കുകയാണ്. ഗുണ്ടാസംഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം അവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ സ്രോതസ്സും പോലീസ് പരിശോധിച്ചുവരികയാണ്. ഓപ്പറേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിവസേന പരസ്യപ്പെടുത്തരുതെന്നും, തികച്ചും രഹസ്യമായി നടപടികൾ മുന്നോട്ടുകൊണ്ടുപോകണമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

Advertisement
Advertisement
Advertisement
Advertisement
Advertisement