അർജുൻ ആയങ്കിയേ പിടികൂടാൻ ആയത് പോലീസിന്റെ കൂട്ടായ പരിശ്രമം, ആ യങ്കിയെ ഓടിച്ചു പിടച്ചു : കമ്മീഷണർ
Advertisement

Advertisement

വെല്ലുവിളിയും ഒളിച്ചുകളിയുമായി മൂന്ന് ദിവസം പൊലീസിനെ വട്ടംകറക്കിയ അർജുൻ ആയങ്കി അറസ്റ്റിൽ. പുലർച്ചെ കസ്റ്റഡിയിലെടുത്തത് കണ്ണൂർ താളിക്കാവിൽ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിന്റെ തുടർനടപടികൾക്കായി എറണാകുളത്തേക്ക് കൊണ്ടുപോകും. പൊലീസ് കസ്റ്റഡിയിലും സർക്കാരിനെതിരെ പരിഹാസം തുടർന്ന് അർജുൻ ആയങ്കി.ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ അർജുൻ ആയങ്കിയുടെ നീക്കം. അർജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.
Advertisement

Advertisement

Advertisement

Advertisement







