കണ്ണൂര്‍: ജില്ലാ കുടുംബശ്രീ മിഷന്‍ കളക്ടറേറ്റില്‍ സംഘടിച്ചിച്ച പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേള വേറിട്ട ശ്രദ്ധ നേടുന്നു. പരമ്പരാഗത കേരളീയ വിഭവങ്ങള്‍ പരിചയപ്പെടുത്തിയാണ് മേള കണ്ണൂര്‍ കലക്ടറേറ്റില്‍ പുരോഗമിക്കുന്നത്. ജൂലായ് 21 ന് തുടങ്ങിയ ആരോഗ്യ ഭക്ഷ്യമേള ഈ മാസം 31 ന് അവസാനിക്കുമെങ്കിലും സെപ്റ്റര്‍ 2 വരെ നീട്ടിയേക്കുമെന്നാണ് സൂചന. ആരോഗ്യ ഭക്ഷ്യമേളയിലേക്ക് ദിവസവും നൂറോളം പേരാണ് സന്ദര്‍ശകരായി എത്തുന്നത്. സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതോടെയാണ് മേള നീട്ടാനുള്ള തീരുമാനമെന്നാണ് കുടുംബ ശ്രീ പ്രവര്‍ത്തകര്‍ പറയുന്നത്. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്.
അതേസമയം നാടന്‍ വിഭവങ്ങളാണ് കുടുംബ ശ്രീ മേളയില്‍ ഒരുക്കിയിട്ടുള്ളത്. പൊതുജനത്തിന്റെ ആരോഗ്യ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് മേള പുരോഗമിക്കുന്നത്. നാടന്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തി പൊതുജനത്തെ അത് ശീലമാക്കുക എന്നതാണ് ലക്ഷ്യം.കര്‍ക്കിട കഞ്ഞി, ചക്ക പുഴുക്ക്, ചക്ക കട്‌ലൈറ്റ്, കപ്പ ബിരിയാണി, പാല്‍ കപ്പ, ചെണ്ട കപ്പ, പയര്‍ കഞ്ഞി, നെയ്പ്പത്തല്‍, പരിപ്പ് പ്രഥമന്‍ തുടങ്ങി നാടന്‍ വിഭവങ്ങളാണ് മേളയിലെ ശ്രദ്ധേയമായ വിഭവങ്ങള്‍.









