കലയെ കലയായി കാണണം, വെട്ടിമാറ്റൽ ഫാസിസ്റ്റ് നിലപാട്; എമ്പുരാൻ കണ്ട് എംവി ഗോവിന്ദൻ

 

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ എമ്പുരാൻ സിനിമ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കലയെ കലയായി കാണണമെന്ന് സിനിമ കണ്ടിറങ്ങിയ ശേഷം എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സിനിമ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ട് വരുന്ന കലാരൂപമാണ്. സിനിമയിലെ ഭാഗങ്ങൾ വെട്ടിമാറ്റുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ ഫാസിസ്റ്റ് നിലപാടാണ്. കലാകാരന്മാർക്ക് സമൂഹത്തോട് പറയാനുള്ള കാര്യങ്ങളാണ് സിനിമയിലൂടെ പറഞ്ഞിരിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എമ്പുരാൻ ഒരു തുടർച്ചയാണല്ലോ. ഒന്ന് കഴിഞ്ഞ് രണ്ടാമത്തേത്, ഇനി മൂന്നാമത്തേതും വരുമെന്ന പ്രതീക്ഷയിൽ അവസാനിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനിടയിൽ നടന്ന ഒരുപാട് സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് സിനിമ. ഒരു മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ച ഒരു സിനിമയുടെ ഭാഗമായിട്ടാണ് തോന്നിയത്. തെറ്റായ നിലപാടുകൾക്കും വർഗീയതയ്ക്കും സംഘർഷങ്ങൾക്കും കലാപങ്ങൾക്കുമെല്ലാം എതിരായി ഒരു നാടും ഒരു രാജ്യവും സമാധാനം വേണമെന്ന ആശയം ഉൽപാദിപ്പിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ കാണാതെയാണ് എമ്പുരാൻ കണ്ടത്. മൂന്നാം ഭാഗം കൂടി വരുമ്പോഴാകും ഇത് പൂർണമാകുകയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top News from last week.

Latest News

More from this section