ഈ ചിത്രങ്ങളിലുണ്ട് 143 കോടി ജനതയുടെ ദൈന്യതയാർന്ന ജീവിതം

 

കണ്ണൂർ രാജ്യത്തിന്റെ ദുരവസ്ഥ ചിത്രീകരിച്ച ചിത്രങ്ങളുമായുള്ള ചിത്രയാത്ര ‘നമ്മള്ളൊന്ന്’ 19ന് തുടങ്ങും.

ബോണ്ട് – അഴിമതിയുടെ ബോംബ് ധനികന്മാർ വിലക്കെടുത്ത പാർട്ടികളും അപഹരിക്കപ്പെടുന്ന ജനവിധികളും. പൗരത്വം- ഇനി മതമാണ് മാനദണ്ഡം, തകർക്കാൻ ഇനിയും പള്ളികൾ ബാക്കിയുണ്ട്. ‘എന്നോടൊന്നും ചോദിക്കല്ലേ, ചോദിക്കല്ലേ.’ മണിപ്പൂരിൽ പോകില്ല, പത്രക്കാരെ കാണില്ല, വിൽക്കാനുണ്ട് പൊതുമേഖല, മാട്ടിറച്ചിയോ? കൊല്ലപ്പെടാൻ അതുതന്നെ കാരണം, എവിടെ ജസ്റ്റിസ്? എവിടെ ജസ്റ്റിസ് ലോയ?, ബിൽകിസ് ബാനു അപമാനിക്കപ്പെടുന്ന ഭാരതമാത്താവിന്റെ പ്രതീകം. ഒപ്പം നിൽക്കാനും പൊരുതാനും ഇടത്, ഇടത് മാത്രം, കാശടിക്കാനും കാലുമാറ്റാനും ഇനി ഇ ഡി മതി, മനുഷ്യൻ ആക്രമിക്കപെടുമ്പോൾ മൃഗസ്‌നേഹം വിളമ്പുന്ന കേന്ദ്രനിയമങ്ങൾ പോളിയണം, എവിടെ ആ 15 ലക്ഷം? എവിടെ കട്ട് കടന്നുപോയ മോഡിമാർ?, വളരുന്ന അദാനിയും തകരുന്ന രാജ്യവും, ദാരിദ്ര്യം റെക്കോർഡ് ഭേദിച്ചു ഇന്ത്യ ഇതുവരെ 111 ഇനിയും മോദിയെങ്കിൽ 125 ലേക്ക് രാജ്യം, നിയമനങ്ങൾ ഇല്ല. ജനങ്ങളുടെ ക്രയശേഷി ഇടിയുന്നു, രാജ്യം തകരുന്നു, പ്രാണപ്രതിഷ്ഠയും പ്രധാനമന്ത്രിയും സെൻട്രൽ വിസ്തയും സന്യാസിമാരും, ബിജെപിയുടെ പ്രാണ പ്രതിഷ്ഠ -കോണ്ഗ്രസ്സിന്റെ മൗനവും പിന്തുണയും, കോൺഗ്രസ്സിനെ അവർ വിൽക്കും. ബിജെപി അവരെ വാങ്ങും.

ബുൾഡൊസർ രാജ് തുടങ്ങിയ രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളാണ് കലാകാരൻമാർ ചിത്രീകരിച്ചത്.

ഇതിന് പുറമെ കേരളത്തിന്റെ മുന്നേറ്റവും പ്രതിരോധവും ചിത്രീകരിച്ചിട്ടുണ്ട്. ലൈഫ് മിഷൻ കിടപ്പാടമില്ലാത്തവർക്ക് അടിപൊളി ഫ്‌ലാറ്റുകൾ 4 ലക്ഷത്തിനു മേൽ കുടുംബങ്ങൾക്ക്, പവർ കട്ടും ലോഡ് ഷെഡ്ഡിങ്ങും ഇല്ലാത്ത 7 വർഷംങ്ങൾ, പുതിയ സംരംഭങ്ങൾ വളരുന്ന തൊഴിലവസരങ്ങൾ, രാജ്യത്തെ 40%ൽ ഏറെ സർക്കാർ നിയമനങ്ങളും കേരളത്തിൽ, മികച്ച സ്‌കൂളുകൾ. പൊതുവിദ്യാഭ്യാസത്തിലേക്ക് മക്കളുടെ മടക്കയാത്ര, മികച്ച പൊതുജനരോഗ്യം, മികച്ച ആശുപത്രികൾ, മികച്ച നിരത്തുകൾ, ടൂറിസം,ചരിത്രവിജയത്തിലേക്ക്, മതസൗഹാർദം, ഭദ്രമായ ക്രമസമാധാനം, ഫെഡറലിസം സംരക്ഷിക്കാൻ നേരിട്ടും ജനങ്ങളെ അണിനിരത്തിയുമുള്ള പോരാട്ടങ്ങൾ, സുപ്രീം കോർട്ടിലേ പ്രതികൂട്ടിൽ എപ്പോഴും മോദിരാജ്, റബർ കൃഷിയേ തകർക്കുന്ന കേന്ദ്രം കിലോയ്ക്ക് 30/ വർധിപ്പിച്ചു കേരളം. ആധി വ്യാധികളിൽ ഒപ്പം നിൽക്കാൻ ഒരു ഭരണമുണ്ട്. മനുഷ്യത്വത്തിന്റെ ഒരു കോട്ടയുണ്ട് തുടങ്ങിയ ചിത്രങ്ങളുമായാണ് ചിത്ര യാത്ര നടത്തുന്നത്.

എബി എൻ ജോസഫ്, എം ദാമോദരൻ, സലീഷ് ചെറുപുഴ, സന്തോഷ് ചുണ്ട, എം പി റവിന, പ്രിയങ്ക പെരളശ്ശേരി

  • കലേഷ് കല, ബി ടി കെ അശോക്, വിപിൻദാസ് കണ്ണൂർ, വാസവൻ പയ്യട്ടം, എം സി സജീവൻ, ബിജു മാർക്‌സ്, കെ പി പ്രമോദ് തുടങ്ങി ഇരുപതോളം കലാകാരൻമാർ തയ്യാറാക്കിയ ചിത്രങ്ങളാണ് ചിത്ര യാത്രയിലുള്ളത്. 19ന് തുടങ്ങുന്ന യാത്ര 20,21 തീയ്യതകളിൽ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ജനങ്ങളുമായി സംവദിക്കും. സ്വീകരണ കേന്ദ്രങ്ങളിലെത്തുന്നവരുടെ മുഖചിത്രം ചിത്രകാരൻമാർ വരച്ച് കൊടുക്കും. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന ചിത്രകാരസംഗമത്തിൽ പാർലമെന്റ് മണ്ഡലം കൺവീനർ എൻ ചന്ദ്രൻ, എബി എൻ ജോസഫ് എന്നിവർ സംസാരിച്ചു

Top News from last week.