ആർട്ടിസ്റ്റ് ശശികലയുടെ മകൾ വിവാഹിതയായി

കണ്ണൂർ: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ശശികലയുടെയും കെ. കലയുടെടെയും മകൾ കണ്ണൂർ താവക്കര “ശശികല”യിൽ ശില്പ ശശികല വിവാഹിതയായി. നാദാപുരം കൊടുവേരി “കേദാര”ത്തിൽ കെ പദ്മനാഭന്റെയും, രേണുകയുടെയും മകൻ ദീപക് പദ്മനാഭനാണ് വരൻ.

മന്തി രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ, കൗൺസിലർ സുരേഷ് ബാബു എളയാവൂർ, മാതൃഭൂമി കണ്ണൂർ ബ്യൂറോ എഡിറ്റർ വി.യു. മാത്യുക്കുട്ടി, മലയാള മനോരമ മുൻ ബ്യൂറോ ചീഫ് പി. ഗോപി, മലയാള മനോരമ തലശ്ശേരി ലേഖകൻ ജയന്ത്, കേരള കൗമുദി മാഹി ലേഖകൻ ചാലക്കര പുരുഷു, മലയാള മനോരമ കണ്ണൂർ സബ് എഡിറ്റർ എൻ.പി.സി രഞ്ജിത്ത്, ദേശാഭിമാനി കണ്ണൂർ ലേഖകൻ കെ.എൻ. ബാബു, കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫസർ ടി.എം. രവീന്ദ്രൻ, സംസ്ഥാന വനിതാ പ്രസിഡന്റ്‌ പ്രൊഫസർ ഒ.ജെ, ചിന്നമ്മ, ജില്ലാ പ്രസിഡന്റ്‌ ഐ.സി. മേരി, നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ അഡ്വ. റഷീദ് കവ്വായി, അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, താവക്കര യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി. മണികണ്ഠൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കെ.സുധാകരൻ, പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭൻ, എം. മുകുന്ദൻ, നോവലിസ്റ്റ് സി.രാധാകൃഷ്ണൻ, കഥാകൃത്ത്‌ യു. കെ. കുമാരൻ, മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രൊഫസർ കെ.എ. സരള, തുടങ്ങിയ ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങൾ ആശംസകൾ അറിയിച്ചു.

Top News from last week.