ആശ സമരം ഇന്ന് 47-ാം ദിവസം; നിരാഹാരം തുടരുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 47-ാം ദിവസം. നിരാഹാര സമരം ഇന്ന് 9-ാംദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് കോട്ടയം, കോഴിക്കോട് ജില്ലകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കോട്ടയം കളക്ട്രേറ്റിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് സമരക്കാർ അറിയിച്ചു.
ഓണറേറിയം വർധിപ്പിക്കും വരെ സമരം തുടരുമെന്നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നിലപാട്. വേതനം വർധിപ്പിക്കാനാവില്ലെന്ന് സർക്കാരും നിലപാടെടുത്തതോടെ സമരം സമവായമാകാതെ തുടരുകയാണ്.
സെക്രട്ടറിയേറ്റിന് മുന്നിൽ വേതന വർധന ആവശ്യപ്പെട്ട് അംഗനവാടി ജീവനക്കാർ നടത്തുന്ന സമരം 12-ാം ദിവസത്തിലേക്ക് കടന്നു. മിനിമം വേതനം 21,000 രൂപയാക്കുക, സർക്കാർ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അങ്കണവാടി ജീവനക്കാർ സമരം ആരംഭിച്ചത്.

Top News from last week.

Latest News

More from this section