കണ്ണൂർ: ഏഴാമത് അശ്രഫ് ആഡൂർ കഥാപുരസ്കാരത്തിന് കഥാകൃത്തും ,തിരക്കഥാകൃത്തും ,ഗാനരചയിതാവുമായ പി.എസ്. റഫീഖിൻ്റെ “യേശു നജീബ്” എന്ന കഥ തെരഞ്ഞെടുത്തു. വത്സലൻ വാതുശേരി,
ജോർജ് ജോസഫ്, കെ
രാഹുൽ രാധാകൃഷ്ണൻ എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മറ്റിയാണ് പുരസ്‌കാരം നിർണയിച്ചത്.
25000 രൂപയും ,ഫലകവും പ്രശ്സ്തി പത്രവും ഉൾപ്പെടുന്ന അവാർഡ് മെയ് മാസത്തിൽ കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സൗഹൃദ കൂട്ടായ്മ ചെയർമാൻ പി.എസ് . വിനോദ് , കൺവീനർ ഇയ്യ വളപട്ടണം എന്നിവർ അറിയിച്ചു .
1978ല്‍ കൊടുങ്ങല്ലൂര്‍ എറിയാട് പള്ളിപ്പറമ്പില്‍ സെയ്തുവിന്റേയും കൊല്ലിയില്‍ കുഞ്ഞിബീവാത്തുവിന്റെയും മകനാണ് റഫീഖ്. സദ്ദാമിന്റെ ബാര്‍ബര്‍, കടുവ( ചെറുകഥാ സമാഹാരങ്ങള്‍), ആമേന്‍ (തിരക്കഥ), ഉമ്മൂമ്മപ്പാലം കടന്ന എപ്പി(ഓര്‍മ്മാസമാഹാരം)
എന്നിവയാണ് പുസ്തകങ്ങള്‍. നായകന്‍, ആമേന്‍, ഉട്യോപ്യയിലെ രാജാവ്, തൃശ്ശിവപേരൂര്‍ ക്ലിപ്തം, തൊട്ടപ്പന്‍, മലയ്ക്കോട്ടെ വാലിബൻ എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതി. തൊട്ടപ്പന്‍ എന്ന സിനിമയിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അമ്പതാമത് സംസ്ഥാന മലയാളചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. നിരവധി ചിത്രങ്ങള്‍ക്ക് പാട്ടുകളെഴുതി. കഥകള്‍ക്ക് ഭാഷാപോഷിണി പുരസ്‌കാരം, ഡി സി ബുക്‌സ് പുരസ്‌കാരം, അങ്കണം സാഹിത്യ പുരസ്‌കാരം, സി വി ശ്രീരാമന്‍ കഥാ പുരസ്‌കാരം, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, ഗീതാ ഹിരണ്യന്‍ പുരസ്‌കാരം, പത്മരാജൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Contact
PH 96567 27879












