13 കാരിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്തവർക്ക് മർദ്ദനം; എസ്.ഐ ജയ്‌മോനെതിരെ നടപടി

പത്തനംതിട്ട: പത്തനംതിട്ടയിലെ 13 കാരിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ നടപടി. കൂടൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി. സിഐക്കെതിരായ നടപടി ഡിഐജി ഉടൻ തീരുമാനിക്കും. കോന്നി സിഐയാണ് കൂടൽ സ്റ്റേഷന്റെ ചുമതല നിർവഹിച്ചിരുന്നത്.

അച്ചടക്ക നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ട് എസ്പി ഡിഐജിക്ക് നൽകിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 13കാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്നാണ് ആറുപേരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ ഹൃദ്രോഗിയായ 20 കാരനെ പോലീസ് മർദ്ദിച്ചെന്ന പരാതി ആഭ്യന്തരമന്ത്രിക്ക് ഉൾപ്പെടെ കുടുംബം നൽകിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് എസ്ഐക്കെതിരെ നടപടി വന്നത്.

Top News from last week.