നിയമസഭാ തെരഞ്ഞെടുപ്പ്: മൂന്നാമൂഴമോ വിസ്മയമോ?

കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വേനല്‍ചൂടിനെയും വെല്ലുംവിധം കൊടുമ്പിരിക്കൊള്ളുകയാണ്. നവകേരള നിര്‍മിതി പൂര്‍ത്തിയാക്കാന്‍ മൂന്നാം മൂഴം എന്നതാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. പത്ത് വര്‍ഷത്തെ ഭരണ മികവില്‍ ഊന്നിയാണ് എല്‍ഡിഎഫ് പ്രചാരണം. മതസൗഹാര്‍ദത്തിന്റെ വിളനിലമായ കേരളത്തില്‍ ഈ കാലയളവില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉïായില്ലെന്നതും സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു. മറ്റാരുï് എല്‍ഡിഎഫ് അല്ലാതെ എന്ന ടാഗ് ലൈനില്‍ ഈ ആത്മവിശ്വാസമാണ് മുന്നണി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത്.
വിവിധ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സെലിബ്രറ്റികളെയടക്കം ഉപയോഗിച്ചുള്ള വമ്പന്‍ പരസ്യങ്ങളും പ്രചാരണവും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ എല്‍ഡിഎഫ് ആരംഭിച്ചിരുന്നു. ഈ വികസന പ്രചാരണം വോട്ടാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഭരണ മികവെന്ന പ്രചാരണം പൊള്ളയായ പിആര്‍ തന്ത്രം മാത്രമാണെന്നും കേന്ദ്ര സര്‍ക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രഹസ്യ ധാരണയിലാണ് പോകുന്നതെന്നുമുള്ള വിമര്‍ശനമാണ് യുഡിഎഫിന്റെ പ്രതിരോധം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതുപോലുള്ള നടപടികളാണ് ഇതിനായി അവര്‍ ആയുധമാക്കുന്നത്. അര്‍ഹമായ കേന്ദ്ര വിഹിതം നേടിയെടുക്കുന്നതില്‍ ആത്മാര്‍ഥമായ ഇടപെടല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയില്ലെന്ന കുറ്റപ്പെടുത്തലുമുï്. ഏറ്റവുമൊടുവില്‍ പ്രതിപക്ഷ നേതാവ്‌വി ഡി സതീശന്‍ തൊടുത്തുവിട്ട ബിജെപി ഡീല്‍ ആരോപണം ഈ പ്രചാരണത്തിന്റെ തുടര്‍ച്ചയാണ്.
ഇന്ത്യാ സഖ്യത്തെ മുന്‍ നിര്‍ത്തി എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളാണ് എന്ന ആരോപണമാണ് പ്രചാരണത്തില്‍ ബിജെപിയുടെ തുരുപ്പ് ചീട്ട്. വികസിത കേരളത്തിന് ഒരു അവസരമാണ് എന്‍ഡിഎ ചോദിക്കുന്നത്. ബിഡിജെഎസിന് പുറമെ ട്വന്റി ട്വന്റി പോലുള്ള സംഘടനകളെയും ഒപ്പം ചേര്‍ത്തുളള എന്‍ഡിഎ ഇത്തവണ നിര്‍ണായക ശക്തിയാകുമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ശക്തമായ ത്രികോണ മത്സര സാധ്യതയുള്ള മണ്ഡലങ്ങള്‍ക്ക് പുറത്ത് മറ്റ് മണ്ഡലങ്ങളില്‍ ബിജെപി എന്ത് തന്ത്രം സ്വീകരിക്കുമെന്നതാണ് എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കുന്നത്. ബിജെപി ഡീല്‍ എന്ന ആരോപണം എല്‍ഡിഎഫിനെതിരെ പ്രതിപക്ഷ നേതാവ് അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ശക്തമാക്കുന്നതും ഈ സാഹചര്യത്തിലാണ്. തുടര്‍ച്ചയായ 10 വര്‍ഷം അധികാരം ലഭിച്ചതിന്റെ ഗുണഫലമാണ് വിഴിഞ്ഞം, ദേശീയപാത വികസനം, ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ തുടങ്ങിയ വന്‍കിട പദ്ധതികള്‍ എന്ന വാദമാണ് എല്‍ഡിഎഫ് പ്രചാരണത്തിന്റെ കാതല്‍. കേരളത്തിന്റെ വികസന കുതിപ്പിന് ഈ നേട്ടങ്ങള്‍ നിലനിര്‍ത്താനും കൂടുതല്‍ മികച്ചതാക്കാനും ഭരണ തുടര്‍ച്ചയാണ് ആവശ്യമെന്നും വാദിക്കുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ചേര്‍ത്തു പിടിക്കുന്ന ക്ഷേമ പദ്ധതികളും നടപടികളും തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവായും എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നുï്. ഇതോടൊപ്പം ഏറ്റവുമൊടുവില്‍ ബജറ്റില്‍ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷന്‍, തൊഴിലന്വേഷകരായ യുവാക്കള്‍ക്കുള്ള 1000 രൂപ പ്രതിമാസ ധനസഹായം തുടങ്ങിയ ജനപ്രിയ നടപടികളും വലിയ തോതില്‍ ജനങ്ങളെ സ്വാധീനിക്കുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിനുള്ളത്. എന്നാല്‍ ലോക്‌സഭാതദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പ്രകടമായി കï എതിര്‍ വികാരം എല്‍ഡിഎഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നുമുï്. മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ വലിയ തോതില്‍ എതിരായി എന്ന വിലയിരുത്തലാണ് ഉïായത്. ശബരിമല സ്വര്‍ണ കൊള്ള വിവാദം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹൈന്ദവ വിഭാഗങ്ങളിലും എല്‍ഡിഎഫിന് വോട്ട് ചോര്‍ച്ചക്ക് കാരണമായി. ന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള ചില ശ്രമങ്ങള്‍ ഭരണ തലത്തില്‍ തന്നെ കൈക്കൊïിരുന്നു. കാന്തപുരം വിഭാഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന് എയിഡഡ് പദവി നല്‍കിയതും പെന്തകോസ്ത് വിഭാഗത്തെ പ്രത്യേക സഭയായി അംഗീകരിച്ചതും ഈ നീക്കത്തിന്റെ ഭാഗമാണ്.
ന്യൂനപക്ഷ പിന്തുണ തിരിച്ചുപിടിക്കുന്നതില്‍ ഇവയെല്ലാം എത്രകï് ഫലപ്രദമായെന്നത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴേ വ്യക്തമാകൂ. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട ഈ എതിര്‍വികാരം പരമാവധി മൂര്‍ഛിപ്പിക്കുന്നതിലാണ് തങ്ങളുടെ വിജയസാധ്യതയെന്ന് യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു. എല്‍ഡിഎഫിനെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ, ന്യൂനപക്ഷ വിരുദ്ധമായി ചിത്രീകരിക്കാനാണ് നീക്കം. വെള്ളാപ്പള്ളി നടേശനെ സിപിഐ എമ്മും മുഖ്യമന്ത്രിയും പിന്തുണക്കുന്നുവെന്ന പ്രചാരണം അദ്ദേഹത്തിന്റെ
ന്യൂനപക്ഷ വിരുദ്ധ ഇമേജ്
പിണറായിക്ക് കൂടി ചാര്‍ത്തികൊടുക്കാനാകുമോ എന്നാണ് നോക്കുന്നത്. സിപിഐഎം ബിജെപി ഡീല്‍ ആരോപണം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള യുഡിഎഫ് പ്രചാരണത്തിലെ വജ്രായുധമാണ്. ദേശീയ തലത്തില്‍ തന്നെ മോദിപിണറായി അന്തര്‍ധാരയെന്ന നിലയിലേക്ക് ഈ പ്രചാരണത്തെ വളര്‍ത്തിയെടുക്കാനുള്ള നിരന്തര നീക്കമാണ് യുഡിഎഫിന്റേത്. മതനിരപേക്ഷത, ന്യൂനപക്ഷ സംരക്ഷണം, വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ സമീപനം, തുടങ്ങിയ പ്രഖ്യാപിത ഇടതുപക്ഷ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് സ്ഥാപിക്കാനാണ് ഈ പ്രചാരണം. സിപിഐഎമ്മിലെയും ഇടതുപക്ഷത്തെയും അസംതൃപ്തരായ ആളുകളെയും ഇതിലൂടെ ലക്ഷ്യമിടുന്നുï്. ജി സുധാകരന്‍, ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, വി കുഞ്ഞികൃഷ്ണന്‍, ഐഷ പോറ്റി തുടങ്ങിയ നേതാക്കളെ സ്ഥാനാര്‍ഥികളാക്കുന്നതിലൂടെ ഇടതുപക്ഷത്തെ അസംതൃപ്തരുടെ പിന്തുണ സംസ്ഥാന തലത്തില്‍ തന്നെ അനുകൂലമാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. ശബരിമല സ്വര്‍ണക്കൊള്ള വിവാദം ജനങ്ങളുടെ മനസ്സില്‍ ഇടതുപക്ഷത്തിനെതിരായ വികാരമായി ഇപ്പോഴുമുïെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. യുവതീ പ്രവേശന വിഷയത്തിലെ നിലപാട് മാറ്റവും വിശ്വാസികള്‍ക്കിടയില്‍ സര്‍ക്കാറിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുമെന്നും അവര്‍ പ്രതീക്ഷക്കുന്നുï്

Top News from last week.

Latest News

More from this section