അസി. സയന്റിസ്റ്റ്, വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ പരീക്ഷ 19ന്

പി എസ് സി ജൂണ്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ അസിസ്റ്റന്റ് സയന്റിസ്റ്റ് (582/2022) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ ഡെമോണ്‍സ്ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് (680/2022) തസ്തികകളിലേക്കുള്ള ഒ എം ആര്‍ പരീക്ഷ ജൂലൈ 19ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടക്കും. നേരത്തെ ലഭ്യമാക്കിയ അഡ്മിഷന്‍ ടിക്കറ്റ് തന്നെയാണ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷക്ക് ഉപയോഗിക്കേണ്ടത്. പരീക്ഷാ കേന്ദ്രത്തിനോ രജിസ്റ്റര്‍ നമ്പറിലോ പരീക്ഷാ  സമയത്തിലോ  മാറ്റമില്ലെന്നും ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

Top News from last week.