ഓൾ കേരള ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ആസ്റ്റർ മിംസ് കോഴിക്കോട് വിജയികളായി

കണ്ണൂർ : ഡിപ്പാർട്മെന്റ് ഓഫ് സ്പോർട്സ് മെഡിസിൻ ആസ്റ്റർ മിംസും എച്ച് സി എൽ (HCL)ക്രിക്കറ്റ്‌ ടൂർണ്ണമെന്റ് കമ്മിറ്റിയും സംയുക്തമായി കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് നടത്തിയ ഓൾ കേരള ക്രിക്കറ്റ്‌ ടൂർണ്ണമെന്റിൽ ആസ്റ്റർ മിംസ് കോഴിക്കോട് വിജയികളായി. ഡിസംബർ 17 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്
ബഹുമാനപ്പെട്ട കണ്ണൂർ അഡീഷണൽ സുപ്രണ്ട് ഓഫ് പോലീസ് പ്രദീപ് കുമാർ ഉദ്ഘടനം നിർവഹിച്ച ടൂർണ്ണമെന്റിൽ കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്തു. കണ്ണൂരിലെ പോലീസ് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പത്ര മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത പ്രദർശന മത്സരവും ഉണ്ടായിരുന്നു.

Top News from last week.