അതിരപ്പിള്ളിയിലേക്കാണോ യാത്ര? ഇന്നുവേണ്ട, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും, മൂന്നാര്‍ ഗ്യാപ് റോഡിലും നിയന്ത്രണം

തൃശൂര്‍: അതിരപ്പിള്ളിയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടും. ഇന്നലെ രാത്രിയിലും കനത്ത മഴയാണ് മേഖലയില്‍ പെയ്തത്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുമെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു.

കനത്ത മഴ തുടരുന്നതിനിടെ അതിരപ്പിള്ളി – മലക്കപ്പാറ റൂട്ടില്‍ തോടില്‍ നിന്നും റോഡിലേക്ക് വെള്ളം കയറിയിരുന്നു. ചൂഴില്‍മേട് ഭാഗത്താണ് വെള്ളക്കെട്ട് ഉണ്ടായത്. ഇതേതുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. വിനോദ സഞ്ചാരികളുടെ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസും വഴിയില്‍ കുടുങ്ങി. അതേസമയം ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

 

 

 

 

 

Top News from last week.