Advertisement
Advertisement
Saturday, September 12, 2026
Kerala

പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡിനിടെയുള്ള ആക്രമണം: എം.വി ഗോവിന്ദനും ശിവൻകുട്ടിക്കും നോട്ടീസ് അയക്കാൻ നീക്കം

Advertisement
Advertisement

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്‌ക്കെത്തിയ ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിന്റെ വ്യാപ്തിയും ഗൂഢാലോചനയ്ക്കുള്ള സാധ്യതയും മുൻനിർത്തി കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു.

Advertisement

സംഭവത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടോ എന്നറിയാൻ ഉന്നത സി.പി.എം നേതാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്, മുൻ മന്ത്രി വി. ശിവൻകുട്ടി എന്നിവർക്ക് അടുത്ത ആഴ്ച ഹാജരാകാൻ പോലീസ് നോട്ടീസ് അയച്ചേക്കും.

നേതാക്കളുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള സൈബർ ഫോറൻസിക് പരിശോധനാ ഫലങ്ങൾ കേസിൽ നിർണ്ണായക തെളിവാകും. ആക്രമണത്തിന് തൊട്ടുമുമ്പും സംഭവസമയത്തും നടന്ന ആശയവിനിമയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement