പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: പേരാവൂർ സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
Advertisement

Advertisement

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കുനേരെ ലൈംഗികാതിക്രമത്തിന് മുതിർന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. കണ്ണൂർ പേരാവൂർ സ്വദേശിയായ കളപ്പുരക്കൽ വീട്ടിൽ ജെന്നറ്റ് ജോബ് (40) ആണ് പിടിയിലായത്.
കോഴിക്കോട് ലിങ്ക് റോഡിൽവെച്ച് ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ ശ്രീജേഷ്, വിഷ്ണു, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കെ. അബ്ദുറഹ്മാൻ, അനീഷ് മുസ്സേൻ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Advertisement

Advertisement

Advertisement

Advertisement







