തിരുവല്ല : തിരുവല്ലയിലെ കുറ്റിപ്പുഴയിൽ വാടകവീട്ടിൽ നടന്ന നര ബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ടു.ഈ മാസം എട്ടിന് അർദ്ധരാത്രിയിലായിരുന്നു സംഭവം.ദാമ്പത്യ പ്രശ്നം പരിഹരിക്കുന്നതിനായി മാർഗം തേടിയെത്തിയ കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിയായ യുവതിയെ ഭര്‍ത്താവുമായുള്ള പ്രശ്‌നം പൂജാ വിധിയിലൂടെ പരിഹരിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തിരുവല്ല സ്വദേശിയും ഇടനിലക്കാരിയുമായ അമ്പിളിയെന്ന സ്ത്രി യാണ് യുവതിയെ കുറ്റിപ്പുഴയിലെ വീട്ടിലെത്തിച്ചത്.നരബലിയിൽ നിന്നും രക്ഷപ്പെട്ട യുവതി സംഭവത്തെ കുറിച്ച് ഇന്നാണ് വെളിപ്പെടുത്തൽ നടത്തിയത്. മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നൽകാൻ ഒരുങ്ങവേ രക്ഷപ്പെട്ടോടുകയായിരുന്നു എന്നാണ് യുവതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. സംഭവം സംബന്ധിച്ച് തിരുവല്ല പൊലീസ് എഡിജിപിക്ക് റിപ്പോർട്ട് നൽകി.