പയ്യന്നൂർ: ഹോട്ടലിൽ വെച്ച് പരിചയപ്പെട്ട പതിനാറ് വയസ്സുകാരനെ സൗഹൃദം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രാമന്തളി സ്വദേശി എ.കെ. ഉണ്ണിക്കൃഷ്ണൻ പോലീസ് പിടിയിലായി. ഓട്ടോ ഡ്രൈവറും നാടക നടനുമായ ഇയാൾക്കെതിരെ മുൻപും പോക്സോ കേസ് നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. കുട്ടിക്ക് നേരെ ഇയാൾ അതിക്രമത്തിന് മുതിർന്നതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.









