യുഎഇ പ്രവാസികൾ ശ്രദ്ധിക്കുക: ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് ദുബായ് കോൺസുലേറ്റ് അപ്പോയിന്റ്മെന്റ് നിർബന്ധമാക്കി

ദുബായ്: യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി നേരിട്ടെത്തുന്ന രീതി അവസാനിപ്പിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇനി മുതൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് അധികൃതർ അറിയിച്ചു. എന്നാൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 9 മണി മുതൽ 11 മണി വരെ പരിമിതമായ തോതിൽ വാക്ക്-ഇൻ സേവനങ്ങൾ ലഭ്യമായിരിക്കും.

പുതിയ സേവന ദാതാക്കളായ ‘അൽഹിന്ദ്’ ഗ്രൂപ്പിന്റെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളുടെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതിനെ തുടർന്ന് എംബസിയിലും കോൺസുലേറ്റിലും അപേക്ഷകരുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇത് നിയന്ത്രിക്കുന്നതിനും സേവനങ്ങൾ സുഗമമാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം.

അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

യാത്രക്കാർക്ക് book.passportindiauae.com എന്ന പുതിയ പോർട്ടൽ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. അടുത്ത ദിവസത്തെ സേവനങ്ങൾക്കുള്ള അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ എല്ലാ ദിവസവും രാത്രി 8 മണിക്ക് പോർട്ടലിൽ ലഭ്യമാകും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തേക്കാണ് അപ്പോയിന്റ്മെന്റുകൾ നൽകുന്നത്.

Top News from last week.