Advertisement
Advertisement
Tuesday, September 15, 2026
Food

നാവിൽ അലിയും മധുര ഊട്ടുമായി മലബാറിലെ തനി നാടൻ ക്യാരറ്റ് പോള

Advertisement
Advertisement

ആവശ്യമായ ചേരുവകൾ:

Advertisement

ക്യാരറ്റ് – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
മുട്ട – 3 എണ്ണം
പാൽ – 1/2 കപ്പ്
പഞ്ചസാര – 4 മുതൽ 5 ടേബിൾസ്പൂൺ വരെ
ഏലക്ക – 3 എണ്ണം
അണ്ടിപ്പരിപ്പ്, മുന്തിരി – ആവശ്യത്തിന്
നെയ്യ് – 1 ടേബിൾസ്പൂൺ
ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:

കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞുവെച്ച ക്യാരറ്റ് അല്പം വെള്ളമൊഴിച്ച് വേവിച്ചെടുത്ത് നന്നായി തണുക്കാൻ വെക്കുക. തണുത്ത ക്യാരറ്റ്, മുട്ട, പാൽ, പഞ്ചസാര, ഏലക്ക, ഒരു നുള്ള് ഉപ്പ് എന്നിവ മിക്സിയുടെ ജാറിലിട്ട് നല്ലവണ്ണം അടിച്ചെടുക്കണം.
തുടർന്ന് ഒരു നോൺ-സ്റ്റിക് പാനിൽ ഒരു സ്പൂൺ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് മാറ്റിവെക്കുക. അതേ പാനിലേക്ക് മിക്സിയിൽ അടിച്ചുവെച്ച ക്യാരറ്റ് മിശ്രിതം ഒഴിച്ച് കൊടുത്ത് വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും മുകളിലായി വിതറി അലങ്കരിക്കാം.

ഇനി പാത്രം നന്നായി അടച്ചുവെച്ച് വളരെ കുറഞ്ഞ തീയിൽ 15 മുതൽ 20 മിനിറ്റ് വരെ വേവിക്കുക. അടിയിൽ കരിയാതിരിക്കാൻ പാനിന് താഴെ ഒരു ദോശക്കല്ല് വെച്ചുകൊടുക്കുന്നത് വളരെ നല്ലതാണ്. ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തിനോക്കുമ്പോൾ ഒട്ടാതെ വരുന്നുണ്ടെങ്കിൽ പോള വെന്തതായി മനസ്സിലാക്കാം. നന്നായി ചൂടാറിയ ശേഷം കഷണങ്ങളാക്കി മുറിച്ച് ചായക്കൊപ്പം കഴിക്കാം.

Advertisement
Advertisement
Advertisement
Advertisement
Advertisement