ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് നവസംരംഭങ്ങൾ തുടങ്ങാം

കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് നവസംരംഭങ്ങൾ തുടങ്ങാൻ അവസരം. താൽപര്യമുള്ള വനിത ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഏറ്റവും കുറഞ്ഞത് രണ്ട് വനിതകൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പ് സംരംഭമായിരിക്കണം. പ്രൊജക്ടിന്റെ 75 ശതമാനം-പരമാവധി 3.75 ലക്ഷം രൂപയാണ് സബ്‌സിഡി അനുവദിക്കുക. വായ്പാബന്ധിതമാണെങ്കിൽ വായ്പ അനുവദിക്കുന്ന സമയം സബ്‌സിഡി തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. വായ്പാബന്ധിതമല്ലെങ്കിൽ സംരംഭം ആരംഭിച്ചതിന് ശേഷം മൂന്ന് മാസത്തെ പ്രവർത്തനം വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിലായിരിക്കും സബ്‌സിഡി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുക. ബാക്ക് എൻഡ് സബ്‌സിഡിയായിട്ടായിരിക്കും തുക അനുവദിക്കുക.

അപേക്ഷാഫോറം ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സി ഡി എസ് ഓഫീസുകളിലും ലഭിക്കും. ഡിസംബർ 31നകം അപേക്ഷ ജില്ലാ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. ഫോൺ: 0497 2702080, 9539611648.

Top News from last week.