തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ ‘സീറോ വേസ്റ്റ് ലൈഫ് സ്‌റ്റൈല്‍’ എന്ന വിഷയത്തില്‍ ഇരിട്ടി ഡോണ്‍ ബോസ്‌കോ സയന്‍സ് കോളേജില്‍ ജില്ലാതല ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ചന്‍ പൈമ്പളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ സോജന്‍ പി ജോസഫ് അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, ഹരിത കേരളം മിഷന്‍ കോഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, അഞ്ജലി മാത്യു, രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ജ്യോതിഷ് കുമാര്‍, ദിയ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.