അഴീക്കോടൻ സ്മൃതി ദിനം നാടെങ്ങുമാചരിച്ചു

കണ്ണൂർ: സമുന്നതനായ കമ്യൂണിസ്റ്റ് നേതാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം സംസ്ഥാനമാകെ ആചരിച്ചു. രാവിലെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാകേഷ് പതാക ഉയർത്തി.

പയ്യാമ്പലത്ത് നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും നിരവധി പേർ പങ്കെടുത്തു.യോഗം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ.രാകേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ജയരാജൻ, എം.വി.ജയരാജൻ, എം.പ്രകാശൻ , എൻ.ചന്ദ്രൻ, എം.സുരേന്ദ്രൻ, പി.വി.ഗോപിനാഥ്, പി.പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.

Top News from last week.