ബലാബലം ആകാംക്ഷ നിറക്കുന്ന അഴീക്കോട്

അഴീക്കോടിന്റെ സ്വന്തം എംഎല്‍എ എന്നാണ് കെവി സുമേഷിന് നാട്ടുകാരുടെ വിശേഷണം. ലാളിത്യവും ജനകീയതയും കൊï് ജനമനസ്സില്‍ നേടിയ സ്ഥാനം നല്‍കിയ കരുത്തിലാണ് സുമേഷിന്റെ രïാമങ്കം. ഈ ജനകീയത തന്നെയാണ് എല്‍ഡിഎഫിന്റെ തുരുപ്പ്ചീട്ട്. പൊതുവില്‍ യുഡിഎഫ് ചായ്‌വുള്ളതാണ് അഴീക്കോട് മണ്ഡലത്തിന്റെ മനസ്സ്. മുസ്ലിംലീഗിന്റെ കരുത്തനായ യുവനേതാവ് കെ എം ഷാജിയെ തോല്‍പ്പിച്ചാണ് സുമേഷ് ഈ മണ്ഡലം പിടിച്ചെടുത്തത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കരിം ചേലേരിയെയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ മുസ്ലിംലീഗ് രംത്തിറക്കിയിട്ടുള്ളത്. മണ്ഡലത്തിന്റെ രാഷ്ട്രീയ ചായവ് തുണക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ബി.ജെ.പി. കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാറും രംഗത്തുï്. കൈത്തറി, ബീഡി, മത്സ്യത്തൊഴിലാളികള്‍ എന്നിങ്ങനെ സാധാരണ ജനവിഭാഗങ്ങളാണ് ഭൂരിപക്ഷം. അഴീക്കോട്, ചിറക്കല്‍, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളും കണ്ണൂര്‍ കോര്‍പ്പറേഷന്റെ പള്ളിക്കുന്ന്, കൊക്കേന്‍പാറ, എടച്ചേരി ഡിവി ഷനുകളുമാണ് മണ്ഡലത്തിലുള്ളത്. അഴിക്കോട്, ചിറക്കല്‍, പാപ്പിനിശ്ശേരി പഞ്ചായത്തുകള്‍ സിപിഎമ്മും വളപ്പട്ടണം, നാറാത്ത് പഞ്ചായത്തുകള്‍ യുഡിഎഫുമാണ് ഭരിക്കുന്നത്. കോര്‍പ്പറേഷനിലെ മൂന്നു ഡിവിഷനുകളിലും ബി.ജെ.പിയാണ് ജയിച്ചത്. നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് സുമേഷിന്റെ മുഖ്യ പ്രചാരണ ആയുധം. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളിലാണ് ചേലേരിയുടെ ഊന്നല്‍.

തെരഞ്ഞെടുപ്പ് ചരിത്രം:
നിയമസഭ
2011 കെഎം ഷാജി ഐയുഎംഎല്‍ (493)
2016 കെഎം ഷാജി ഐയുഎംഎല്‍ (2287)
2021 കെവി സുമേഷ് സിപിഐഎം (6141)
ലോക്‌സഭ 2024:
കെ സുധാകരന്‍ ഐഎന്‍സി (22218)
തദ്ദേശം 2025:
യുഡിഎഫ് ലീഡ് (2019)

Top News from last week.

Latest News

More from this section