Advertisement
Advertisement
Tuesday, September 15, 2026
Gulf

ഒമാനിൽ ഓഗസ്റ്റ് 15 മുതൽ നെയ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം; വിജ്ഞാപനവുമായി മന്ത്രാലയം

Advertisement
Advertisement

മസ്കറ്റ്: ഒമാന്റെ തീരക്കടലിൽ നെയ്മീൻ (കിംഗ്ഫിഷ്) പിടിക്കുന്നതിനും വിപണനം നടത്തുന്നതിനും വരുംദിവസങ്ങളിൽ വിലക്കേർപ്പെടുത്തി. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് ഈ നിയന്ത്രണം.
​അക്വാട്ടിക് റിസോഴ്സ് നിയമം ആർട്ടിക്കിൾ 178 മുൻനിർത്തിയാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പ്രജനന സമയമായതിനാൽ കടലിലെ മീൻസമ്പത്ത് തടസ്സമില്ലാതെ പെരുകുന്നതിനും അനിയന്ത്രിതമായ മത്സ്യബന്ധനം തടയുന്നതിനുമാണ് ഈ ഇടവേള. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന നെയ്മീൻ ലഭ്യതയിൽ ഭൂരിഭാഗവും (83.5%) അൽ വുസ്ത, തെക്കൻ അൽ ശർഖിയ മേഖലകളിൽ നിന്നാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം 4.44 കോടി റിയാലിലധികം മൂല്യമുള്ള ഉൽപ്പാദനമാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്.

Advertisement

​വിലക്കുള്ള സമയത്ത് മീൻ പിടിക്കുന്നതും, വിൽക്കുന്നതും, സൂക്ഷിക്കുന്നതും, കയറ്റുമതി ചെയ്യുന്നതും പൂർണ്ണമായും നിയമവിരുദ്ധമാണ്. കയ്യിൽ നിലവിൽ നെയ്മീൻ സ്റ്റോക്കുള്ള വ്യാപാരികളും കമ്പനികളും വിവരം മുൻകൂട്ടി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement