ഏപ്രിലിൽ ഈ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല, അറിഞ്ഞിരിക്കണം!

വരുന്ന ഏപ്രിൽ മാസം പതിനഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ഇതിൽ ദേശീയ അവധികൾ മാത്രമല്ല പ്രാദേശിക അവധികളും ഉൾപ്പെടും. നമ്മുടെ സംസ്ഥാനത്ത് ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച എന്നീ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും. സംസ്ഥാനങ്ങൾ അനുസരിച്ച് ബാങ്ക് അവധികളിൽ മാറ്റവും ഉണ്ട്. അതേസമയം ഏപ്രിൽ ഒന്നിന് എല്ലാ ബാങ്കുകളും അവധിയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വാർഷിക അക്കൗണ്ട് ക്ലോസുമായി ബന്ധപ്പെട്ടാണിത്.
ആർബിഐ പുറത്തിറക്കിയ അവധി കലണ്ടർ പ്രകാരമാണ് അവധി ദിവസങ്ങൾ കണക്കാക്കുന്നത്. മഹാവീർ ജയന്തി, അംബേദ്കർ ജയന്തി, വിഷു, അക്ഷയതൃതീയ എന്നിവയെല്ലാം അവധി ദിവസങ്ങളാണ്.
ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധിയാണ്. ഏപ്രിൽ അഞ്ച് ശനിയാഴ്ച ബാബു ജഗ്ജീവൻ റാം ജന്മദിനമായതിനാൽ തെലങ്കാന ബാങ്കുകൾ പ്രവർത്തിക്കില്ല. പിന്നാലെ ഞായറാഴ്ച ബാങ്കുകൾ അവധിയിലായിരിക്കും. മഹാവീർ ജയന്തിയാണ് ഏപ്രിൽ പത്തിന്. അന്ന് കേരളത്തിൽ ബാങ്കുകൾ പ്രവർത്തിക്കും. ഏപ്രിൽ 12, 13 എന്നിവ രണ്ടാം ശനി, ഞായർ ദിവസങ്ങളാണ്. ഏപ്രിൽ 14 വിഷു ദിനത്തിൽ കേരളത്തിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ഏപ്രിൽ പതിനഞ്ച് ബംഗാളി പുതുവത്സരമാണ്.
ഏപ്രിൽ 18 ദുഃഖവെള്ളി, ഏപ്രിൽ 20ന് ഈസ്റ്റർ. ഏപ്രിൽ 21 ന് ത്രിപുരയിൽ ബാങ്കുകൾക്ക് അവധിയാണ്. ഏപ്രിൽ 26- നാലാം ശനിയാഴ്ച, പിന്നാലെ 27 ഞായർ. ഏപ്രിൽ 29 ഹിമാചൽ പ്രദേശിൽ ബാങ്കുകൾക്ക് അവധി, ഏപ്രിൽ 30 ബസവ ജയന്തിയും അക്ഷയ തൃതീയയും.

Top News from last week.

Latest News

More from this section