ബാറ്ററി ഡീലേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വസംഗമവും ഇഫ്താർ വിരുന്നും നടത്തി

ബാറ്ററി ഡീലേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വസംഗമവും ഇഫ്താർ വിരുന്നും ശിക്ഷക് സദൻ ഹാളിൽ ബി. ഡി. എ സംസ്ഥാന വൈസ് പ്രസിഡന്റ് കലാധരൻ കെ.യു ഉദ്ഘാടനം ചെയ്തു.  മേഖലാ സിക്രട്ടറി പി സന്തോഷ് സ്വാഗതം പറഞ്ഞു. കണ്ണൂർ ജില്ലാ പ്രസിഡണ്ട് അജിത് കുമാർ ഇ.കെ അധ്യക്ഷത വഹിച്ചു.

അനീഷ് .യു (പയ്യന്നൂർ), അസ്‌ലി പി.കെ (തലശ്ശേരി), അശോകൻ ടി.കെ (കണ്ണൂർ)എന്നിവർ മേഖലാ പ്രതിനിധികളായി സംസാരിച്ചു. സഹീർ പാലക്കോടൻ ഇഫ്താർ സന്ദേശം നൽകുകയും അജിത് ഷേണായി നന്ദി പറഞ്ഞു

Top News from last week.