ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. തോൽവിയുടെ ഉത്തരവാദിത്തം എല്ലാവരുടേതുമാണ്. എന്നാൽ തുടക്കം തന്നിൽ നിന്നാണെന്നും ഗംഭീർ പറഞ്ഞു.
എൻ്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. പക്ഷേ ഇംഗ്ലണ്ടിൽ നിങ്ങൾക്ക് ഫലങ്ങൾ നൽകിയതും ചാമ്പ്യൻസ് ട്രോഫി ടീമിനെ പരിശീലിപ്പിച്ചതും ഞാനാണ്. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ മുൻഗണന നൽകേണ്ടതുണ്ട്. എല്ലാവരും അതിൽ പങ്കാളികളാകേണ്ടതുണ്ട്.അത് സാധ്യമാക്കാൻ നമുക്ക് കൂട്ടായ ശ്രമം ആവശ്യമാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ഏറ്റവും പ്രഗത്ഭരും കഴിവുള്ളവരുമായ ക്രിക്കറ്റ് കളിക്കാരെ ആവശ്യമില്ല. പരിമിതമായ കഴിവുകളുള്ള കടുപ്പമേറിയവരെയാണ് ആവശ്യമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.അത് സാധ്യമാക്കാൻ നമുക്ക് കൂട്ടായ ശ്രമം ആവശ്യമാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ഏറ്റവും പ്രഗത്ഭരും കഴിവുള്ളവരുമായ ക്രിക്കറ്റ് കളിക്കാരെ ആവശ്യമില്ല. പരിമിതമായ കഴിവുകളുള്ള കടുപ്പമേറിയവരെയാണ് ആവശ്യമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.









